അങ്കമാലി: റോജി.എം.ജോൺ ഇന്നലെ മഞ്ഞപ്ര പഞ്ചായത്തിൽ പര്യടനം നടത്തി. കരിങ്ങാലിക്കാട് ജംഗ്ഷൻ നിന്നാരംഭിച്ച പ്രചാരണ പരിപാടി മുൻ എം.എൽ.എ പി.ജെ. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ഈരാളി അദ്ധ്യക്ഷത വഹിച്ചു. പര്യടനം ചന്ദ്രപ്പുര ജംഗ്ഷനിൽ സമാപിച്ചു. ബെന്നി ബെഹനാൻ എം.പി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.കെ.എസ്. ഷാജി, സാംസൺ ചാക്കോ, മധു വടക്കുംഞ്ചേരി, അനിമോൾ ബേബി, സരിത സുനിൽ, ചെറിയാൻ തോമസ്, പി.വി. സജീവൻ, ഷൈജോ പറമ്പി എന്നിവർ പ്രസംഗിച്ചു.