പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജിലെ ബേസിക് സയൻസ് ആൻഡ് ഹൂമാനിറ്റീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പറവൂർ ഫയർ ആൻഡ് റെസ്ക്യൂവിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണത്തെക്കുറിച്ച് ബോധവത്കരണവും പ്രായോഗിക പരിശീലനവും നൽകി. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രമോദ്, ഗായത്രി ആർ. മേനോൻ, ഫാറൂഖ് ജലീൽ എന്നിവർ സംസാരിച്ചു. ഫയർ ഓഫീസർ വി.ജി. റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്യോഗസ്ഥരായ ദിലീപ്കുമാർ, യു.വി. ഷിബു, ശ്യാംകുമാർ, സനൽ റോയ്, ജി.ആർ. അജേഷ് എന്നിവർ പരിശീലനം നൽകി.