തൃക്കാക്കര: ക്ഷീരവികസന വകുപ്പിൽ നിന്ന് വിരമിക്കുന്ന ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ അബ്ദുൾ കബീർ എം.എമ്മിന് യാത്രയയപ്പ് നല്കി. ഇടപ്പള്ളി ബ്ലോക്ക് ക്ഷീര സംഘങ്ങൾ സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിന്ദു മോൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡന്റ് എം.എൻ. ഗിരി ഉപഹാരം സമ്മാനിച്ചു. ഇടപ്പള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ജെ. ഷൈമ, സംഘം സെക്രട്ടറിമാരായ കെ.എൻ ഓമന ,ബി.എസ്.ശശികല എന്നിവർ സംസാരിച്ചു. ഇടപ്പള്ളി ബ്ലോക്കിലെ ക്ഷീരസംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു.