
ഉദയംപേരൂർ: ഉദയംപേരൂരിൽ ആദ്യമായി എസ്.എഫ്.ഐ യ്ക്ക് വേണ്ടി ജയ് വിളിച്ചതിന് ഒരാഴ്ച സ്കൂളിൽ നിന്ന് പുറത്താക്കിയ വോട്ടോർമയാണ് പത്താംകുഴി വീട്ടിൽ 77കാരൻ മാധവനുള്ളത്. ആദ്യവോട്ട് നൽകിയത് ഇടതിനാണ്. ഇന്നും അതിൽ മാറ്റമില്ല. പക്ഷേ, ഇക്കാലത്തെ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ കാണുമ്പോൾ ഒരു കച്ചവട തന്ത്രമായിട്ടാണ് മാധവന് തോന്നുന്നത്. സമപ്രായക്കാരായവർക്കൊക്കെ ഈ വിഷയത്തിൽ അഭിപ്രായം ഒന്ന്. ഇന്ന് പണത്തിനും അധികാരത്തിനും മാത്രമായി രാഷ്ടീയ പ്രവർത്തനം ചുരുങ്ങി. മാധവൻ പറയുന്നു.