പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശിന്റെ തിരഞ്ഞെടുപ്പ് റോഡ് ഷോ ഇന്ന് നടക്കും.ചേന്ദമംഗലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കേന്ദ്ര പാർലമെന്ററി മന്ത്രി പ്രഹ്ളാദ് ജോഷി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ.പി. ശങ്കരൻ കുട്ടി, ബി. ഡി. ജെ. എസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് ഭദ്രൻ എന്നിവർ നയിക്കും.