കാലടി: കെ.എസ്.എസ്.പി.യു. മലയാറ്റൂർ-നീലിശ്വരം യൂണിറ്റ് 29-ാം വാർഷിക സമ്മേളനം പെൻഷൻ ഭവനിൽ വച്ച് നടന്നു.വാർഡ് മെമ്പർ സതി ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി.വി.അഗസ്റ്റിൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി പി.കെ.വേലായുധൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് എ.കെ.ഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തൽ പി.എ.ജോസ്, കുഞ്ഞുമോൻ പൗലോസ്, എ.കെ. സുഗതൻ പത്മനാഭൻ കുഞ്ഞി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി .കെ. വേലായുധൻ (പ്രസിഡന്റ്) എൻ.ഡി.ചന്ദ്രബോസും(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.