kss-p
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കാഞ്ഞൂർ യൂണിറ്റ് സമ്മേളം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കാഞ്ഞൂർ യൂണിറ്റിന്റെ 29-ാമത് വാർഷിക സമ്മേളനം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ബി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.സുബ്രഹ്മണ്യൻ റിപ്പോർട്ടും ,ഖജാൻജി ഇ.കെ.കുഞ്ഞൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. 80 വയസ് കഴിഞ്ഞ പെൻഷൻകാരെ ആദരിച്ചു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഉല്ലാസ് രമേഷ്, മോഹിനിയാട്ടത്തിന് എം.ജി യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ സാന്ദ്ര അജിത്ത് എന്നിവരെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ കൃഷ്ണകുമാർ, കെ.എം തോമസ്, എ.കെ ഗോപാലൻ, ടി.ആർ. സലി. എം.ജി രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.