പറവൂർ: യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി വി.ഡി.സതീശൻ വരാപ്പുഴ പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ ദക്ഷിണ മൂകാംബിക ക്ഷേത്ര ദർശത്തിനു ശേഷം കുഞ്ഞിത്തൈയിലെ പീലിംഗ് സെന്ററുകൾ സന്ദർശിച്ച് തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം വരാപ്പുഴ പഞ്ചായത്തിലെ എടമ്പാടത്തു നിന്ന് പര്യടനം ആരംഭിച്ച് തുണ്ടത്തുകുടവ്, ദേവസ്വംപാടം,, ചിറയ്ക്കം, തേവർക്കാട്, കൈതാക്കുഴി, പുത്തൻപിള്ളി, മുട്ടിനകം, മണ്ണംതുരുത്ത് തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണത്തിനു ശേഷം വരാപ്പുഴയിൽ സമാപിച്ചു.