കോലഞ്ചേരി: പെരുമ്പാവൂർ സബ് ആർ.ടി ഓഫീസിന്റെ പരിധിയൽ വരുന്നതും കാലങ്ങളായി തീർപ്പു കൽപിക്കാത്തതും 2019 ഡിസംബറിന് മുമ്പുണ്ടായ ചെക്ക് റിപ്പോർട്ടുകൾ തീർപ്പു കൽപിക്കുന്നതിനും പെരുമ്പാവൂർ ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11 ന് കോടതി സമുച്ചയത്തിൽ അദാലത്ത് നടക്കും. പിഴ ഒടുക്കാനുള്ള എല്ലാ വാഹനഉടമകളും അടച്ചു തീർക്കണമെന്ന് ജോ.ആർ.ടി.ഒ അറിയിച്ചു.