ആലങ്ങാട്: സി.പി.എം കുടുംബയോഗം തിരുവാല്ലൂരിൽ നടന്നു. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെ സി.പി.എം ഏരിയ സെക്രട്ടറി എം.കെ.ബാബു അംഗത്വം നൽകി സ്വീകരിച്ചു. മുൻ ബ്രാഞ്ച് സെക്രട്ടറി ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ഏരിയ കമ്മിറ്റി അംഗം പി.എം മനാഫ് , തിരുവാല്ലൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എ.ആർ മധുകുമാർ ,തിരുവാല്ലൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.ബി.സജു, എ.കെ. അപ്പുക്കുട്ടൻ പി.എം.സുനിൽ തുടങ്ങിയവർ സംസാരിച്ചു.