
എൽദോസ് കുന്നപ്പിള്ളി വെങ്ങോലയിൽ
പെരുമ്പാവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥം വെങ്ങോലയിലെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ റാലി നടത്തി. അല്ലപ്ര കവലയിൽ വച്ച് ജാഥാ ക്വാപ്റ്റൻ സി.വി.മുഹമ്മദാലിക്കു പതാക കൈമാറിക്കൊണ്ടു് എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി എം.പി.ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച് മുഹമ്മദ്, പി.എ.മുക്താർ, എം.കെ.ഗോപകുമാർ, സുലൈമാൻ പോഞ്ഞാശേരി, സുലൈമാൻകുട്ടി കുറ്റിപ്പാടം, സിദ്ധിക്ക് പുളിയാമ്പിളി, പി.പി.എൽദോസ്, ഷിഹാബ്ബ് പള്ളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വെങ്ങോലയിലെ വിവിധ മേഖലകളിലൂടെ ചുറ്റി സഞ്ചരിച്ച വാഹനറാലി വൈകിട്ട് പാത്തിപ്പാലം ജംഗ്ഷനിൽ സമാപിച്ചു.
ബാബു ജോസഫ് പെരുമ്പാവൂരിൽ
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫ് പര്യടനം നടത്തിയത് നഗര ഹൃദയത്തിൽ ആയിരുന്നു. പെരുമ്പാവൂർ ടൗൺ മേഖലയിലെ പര്യടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ അദ്ധ്യക്ഷനായിരുന്നു.
പൂത്തിരിയും പടക്കങ്ങളുമായി കൊട്ടികലാശത്തിന് സമാനമായ സ്വീകരണമാണ് ഇരിങ്ങോൾ മുല്ലയ്ക്കലിൽ ബാബു ജോസഫിന് പ്രവർത്തകർ നൽകിയത്. സിവിൽ സ്റ്റേഷനിൽ പനിനീർ പൂക്കൾ നൽകി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചപ്പോൾ തേൻ മിഠായി നൽകിയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ വരവേറ്റത്. പി എം സലിം, ശാരദ മോഹൻ, സി. വി ശശി, കെ. പി റെജിമോൻ, സി.ബി.എ ജബ്ബാർ, അഡ്വ. കെ നാരായണൻ, വി.പി ഖാദർ, കെ. ഇ നൗഷാദ്, എം.ഐ ബീരാസ്, അഡ്വ. വി. കെ സന്തോഷ്, മുൻ എം. എൽ. എ സാജു പോൾ, കെ. പി ബാബു, പി. കെ സോമൻ തുടങ്ങിയ നേതാക്കൾ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്നലത്തോടെ ബാബു ജോസഫിന്റെ വാഹന പര്യടനം അവസാനിച്ചു. ഇനി വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയിലാണ് സ്ഥാനാർഥി.
എൻ.ഡി. എ സ്ഥാനാർത്ഥി രായമംഗലത്ത്
പെരുമ്പാവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ടി.പി.സിന്ധുമോളുടെ മൂന്നാംഘട്ട പര്യടനത്തിന്റെ സമാപനം രായമംഗലം പഞ്ചായത്തിൽ നടന്നു. രായമംഗലം പഞ്ചായത്തിലെ വാഹന പ്രചാരണയാത്ര ഇരവിച്ചിറ ക്ഷേത്രപരിസരത്തു നിന്നും തുടങ്ങി വട്ടക്കാട്ടുപടി,പുല്ലുവഴി,പരുത്തേലിപ്പടി,കിഴില്ലം,മുടിക്കാരായി,വായിക്കര,കൂട്ടുമഠം എന്നിവിടങ്ങളിൽ സഞ്ചരിച്ച് കുറുപ്പംപടിയിൽ സമാപിച്ചു. ഒട്ടനവധി അമ്മമാരുടെയും സ്ത്രീ ജനങ്ങളും പര്യടനത്തിൽ സ്വീകരണം ഒരുക്കി. മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ,പഞ്ചായത്ത് പ്രസിഡന്റ് ബാബു കുമാർ,ജന സെക്ടറി അനിൽ,അനിൽ ജി,കെ ആർ വിജയൻ,മോർച്ച ഭാരവാഹികൾ പങ്കെടുത്തു