പെരുമ്പാവൂർ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സര വിജയികൾക്ക് മോഹൻലാൽ മെമന്റോ സമ്മാനിച്ചു. കൊച്ചിൻ നവോദയയിൽ നടന്ന ചടങ്ങിൽ ആന്റണി പെരുമ്പാവൂർ, മമ്മി സെഞ്ച്വറി, വിനു (നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്), സമദ് (അഡോൺ പാലസ്), എൽദോസ്, ഷിഹാബ് (വർഷ പ്ലാസ്റ്റിക്‌സ്), ശരത്, ശ്രുതി (ഗ്ലിറ്റ്സ് ആൻഡ് ഗ്ലിറ്ററതി), ജോർജ് (പവിഴം റൈസ്) എന്നിവർ പങ്കെടുത്തു.
പെരുമ്പാവൂരിന്റെ ചരിത്രം, പ്രകൃതിഭംഗി, പ്രമുഖവ്യക്തികൾ എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ട് 'പെരുമ്പാവൂർ പെരുമ' എന്ന ആശയത്തിലാണ് ഡോക്യുമെന്ററി മത്സരം നടത്തിയത്. അർജുൻ അജിത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ജ്യുവൽ ബേബി, മൂന്നാം സ്ഥാനം ജഗദീഷ്.ജെ.നായർ അർഹനായി. പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഫേസ്ബുക്ക് പേജിലൂടെ യു.എ.ഇയിൽ നിന്നും പ്രസിഡന്റ് നസീർ പെരുമ്പാവൂർ, സെക്രട്ടറി സജോ ജോസഫ്, കൺവീനർ അപർണ സന്തോഷ്, ജോയിൻസെക്രട്ടറി ജോമി ജോസഫ് എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.