മൂവാറ്റുപുഴ: എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി കേന്ദ്രപാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് മൂവാറ്റുപുഴയിൽ എത്തും. കേന്ദ്രമന്ത്രി റോഡ്‌ഷോ നയിക്കും. ഉച്ചയ്ക്ക് 2.30ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ്‌ഷോ വെള്ളൂർക്കുന്നത്ത് സമാപിക്കും. ബി.ജെ.പിയുടെ ജില്ലാ അദ്ധ്യക്ഷൻ എസ്. ജയകൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഷാബു എന്നിവർ പങ്കെടുക്കും.