election2021
എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫ് മഹിളാമോർച്ച മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ സർവീസ് ബസുകളിൽ പ്രചാരണം നടത്തുന്നു

മൂവാറ്റുപുഴ: എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി മഹിളാമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രചാരണം നടത്തി. വ്യാപാരസ്ഥാപനങ്ങളിലും സർവീസ് ബസുകളിലും വഴിയാത്രക്കാരേയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ലഘുലേഖകൾ വിതരണം ചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖാപ്രഭാത്, സെക്രട്ടറി അനു പ്രമോദ്, കമ്മിറ്റിയംഗങ്ങളായ ബെറ്റി സാബു, മിനി സനൽ, വിദ്യവേണു, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു മനോജ്, മുനിസിപ്പൽ സമിതി പ്രസിഡന്റ് രമേശ് പുളിക്കൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു.