മൂവാറ്റുപുഴ: പീഡിത കേരള അപ്കാരി ചാരായ മദ്യ വ്യവസായി തൊഴിലാളി യൂണിയൻ വഞ്ചനയുടെ 25-ാം വർഷികം കരിദിനമായി ആചരിച്ചു. മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നിന്ന് എക്‌സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ എം.കെ .ദാമോദരൻ, സെക്രട്ടറി ടി.കെ രാജൻ,ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.തങ്കക്കുട്ടൻ, ഡെന്നി ജോസ് എന്നിവർ സംസാരിച്ചു.