തൃക്കാക്കര : തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബിന്റെ പര്യടനം പേട്ട, പൂണിത്തുറ, തൈക്കുടം ഭാഗങ്ങളിൽ നടന്നു. ഡോ.ജെ.ജേക്കബിന്റെയും, തിരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്‌ബോളിന്റെയും ചിത്രങ്ങൾ പതിപ്പിച്ച ജേഴ്‌സി അണിഞ്ഞെത്തിയ കുട്ടികൾ ഫുട്‌ബോളുകൾ കിക്കോഫ് ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത്. വൈറ്റില പേട്ടയിൽ നിന്ന് ആരംഭിച്ച വാഹനപര്യടനം സി.എഫ്.എസ് വഴി ഇരുമ്പുപാലം, വളപ്പിക്കടവ്, ഗാന്ധി സ്‌ക്വയർ, അയ്യങ്കാളി റോഡ് വഴി ഒടുക്കത്തറ, അയ്യങ്ങാത്തുപടി, വിക്രം സാരാഭായ് റോഡ്, പൂണിത്തുറ കൊട്ടാരം പരിസരം, കസ്റ്റംസ് റോഡ്, താമരശ്ശേരി റോഡ്, ചമ്പക്കര, കൊളത്തേരി റോഡ് വഴി വടക്കത്തറ, ചർച്ച് റോഡ്, മങ്കുഴിത്തുണ്ടി, കടത്തുക്കടവ്, തൈക്കുടം എസ്.എൻ.ഡി.പി, എ.കെ.ജി റോഡ്, മാനുവൽ റോഡിലൂടെ ഒ.എ റോഡിൽ സമാപിച്ചു. തുടർന്ന് വൈകിട്ട് പൊന്നുരുന്നി ക്ഷേത്രം, മാരാന താനത്ത്‌ലൈൻ, ചാത്തങ്കേരി, കടുപ്പത്ത്, ദീപം ജംഗ്ഷൻ, ആർ.എസ്.എസി, തുടങ്ങിയ ഭാഗങ്ങളിലൂടെ കടന്നുപോയ പ്രചാരണം കോസ്‌മോസിൽ വമ്പിച്ച സ്വീകരണത്തോടെ സമാപിച്ചു.