കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയനിൽ 1 കോടി 53 ലക്ഷം രൂപയുടെ മൈക്രോഫിനാൻസ് വായ്പ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.പി.സത്യൻ,യൂണിയൻ കൗൺസിലർമാരായ പി.എം.ബിജുമോൻ, ഡി.സാജു, പി.എം.മനോജ് വനിതാ സംഘം പ്രസിഡന്റ് ഷീല സാജു, സെക്രട്ടറി മഞ്ജു റെജി, വൈസ് പ്രസിഡന്റ് ലളിതാ വിജയൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സജിമോൻ എം.ആർ, സൈബർ സേന ചെയർമാൻ അനീഷ്.വി.എസ്, ധനലക്ഷ്മി ബാങ്ക് മാനേജർ,യൂണിയൻ കൗൺസിലർ എം.പി.ദിവാകരൻ എന്നിവർ പങ്കെടുത്തു.