
വൈപ്പിൻ: നാടക കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ സുധാസ് തായാട്ട് (72) നിര്യാതനായി.
മുനമ്പം ചിന്ത തിയേറ്റഴ്‌സിന്റെ ആദ്യകാല പ്രവർത്തകനാണ്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇരുപതുവർഷം ഗൾഫിലായിരുന്നു. അവിടെയും നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മുനമ്പം യന്ത്രവത്കൃത മത്സ്യപ്രവർത്തകസംഘം പ്രസിഡന്റ്, വാവ യൂണിറ്റ് പ്രസിഡന്റ്, ഇ.എസ്.ഡി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: റീത. സഹോദരങ്ങൾ: പരേതനായ ബാബു, രാജപ്പൻ, രത്‌നാകരൻ, വത്സല, ലൈല, ജാൻസി, റാണി.
എസ്. ശർമ എം.എൽ.എ, എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ, എം.കെ. ശിവരാജൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.