മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വോട്ടർ സഹായ കേന്ദ്രം നിർമ്മലാ ഹയർസെക്കൻഡറി സ്കൂളിൽ ഏപ്രിൽ 1മുതൽ 3വരെ പ്രവർത്തിക്കും. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് അപേക്ഷ നിയമന ഉത്തരവിന്റെ പകർപ്പ് , ഇലക്ഷൻ കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിശ്ചിത സമയത്ത് വോട്ട് രേഖപ്പെടുത്താവുന്നതാണ്.