കൊച്ചി: കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് ബി.കെമാൽപാഷ സ്പോൺസർമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കോർ പവർ സിസ്റ്റംസ് ലിമിറ്റഡ് ചെയർമാൻ ഡോ.എ.എ.മുഹമ്മദ് ഇക്‌ബാൽ, ചുങ്കത്ത് ജുവലറി ബിസനസ് കൺസൾട്ടന്റ് ശ്രീനിവാസ്, കെൽവിനേറ്ററിന് വേണ്ടി ബൈജു ആലപ്പാട്, ബെഹ്സാദ് ഗ്രൂപ്പിന് വേണ്ടി ജെ.കെ.മേനോന്റെ പ്രിൻസിപ്പൽ സെക്രട്ടറി എം.കെ.ഹരിദാസ്, അക്വാടെക്കിലെ സജി.പി.പി, ഡബിൾ ഹോഴ്സിന് വേണ്ടി റീജണൽ സെയിൽസ് മാനേജർ പ്രശാന്ത് മേനോൻ, ബാങ്ക് ഒഫ് ബറോഡ റീജണൽ ബിസനസ് ഡവലപ്പ്മെന്റ് മാനേജർ എൽ.ബി.എൻ പ്രഭു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഏജൻസി ഒഫ് ദ ഇയർ പുരസ്കാരം ദൃശ്യ ഏജൻസി എം.ഡി മഹേഷ് തനയത്തിന് സമ്മാനിച്ചു .