കൊച്ചി: 29 തൊഴിൽനിയമങ്ങൾ ഭേദഗതിവരുത്തി നാലുലേബർ കോഡുകളായി മാറ്റിയത് ഇന്നുമുതൽ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നിയമത്തിന്റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിക്കും.
എറണാകുളം പോസ്റ്റോഫീസ് ലിങ്ക് റോഡ്, പാലാരിവട്ടം ജംഗ്ഷൻ, ആലുവ ടൗൺ, കളമശേരി അപ്പോളോ ജംഗ്ഷൻ, പെരുമ്പാവൂർ യാത്രിനിവാസ്, കോതമംഗലം മുനിസിപ്പൽ ഓഫീസ്, പിറവം, തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷൻ, വൈപ്പിൻ ഗോശ്രീ പാലം, പറവൂർ, കൊച്ചി റിഫൈനറി, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫാക്ട്, നേവൽബേസ് എന്നിവിടങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.