കൊച്ചി: വിനീത് ശ്രീനിവാസന്റെ ഗാനത്തിൽ ലയിച്ചിരുന്ന കാണികൾ ചാക്യാരുടെ ശബ്ദം കേട്ട് ഞെട്ടി. ഏവരും ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. അതിനിടയിലാണ് പെട്ടെന്ന് സദ‌സിനിടയിൽ ചാക്യാ‌ർ പ്രത്യക്ഷപ്പെട്ടത്. അരുൺ നടരാജൻ എന്ന ഹാസ്യതാരമാണ് ചാക്യാരായി എത്തി കാണികളെ അതിശയിപ്പിച്ചത്.

ന്യൂ ജനറേഷൻ സ്റ്റൈലിൽ സംസാരിച്ച് ചിരിപ്പിച്ചാണ് അദ്ദേഹം പ്രേഷകരെ കൈയിലെടുത്തത്. സദസിൽ മുഴുവനും ഓടിനടന്ന ചാക്യാ‌ർ ചുരുങ്ങി​യ നേരത്തി​നുള്ളി​ൽ ഏവരെയും ചിരിയിൽ ആറാടിച്ചു.

ചിരിക്കാതെ മസിൽ പിടിച്ച് ഇരുന്ന കാണികളെ അദ്ദേഹം പ്രത്യേകം നോട്ടമിട്ട് കൈയോടെ പൊക്കി. പെൺകുട്ടികളുടെ സെൽഫി പരീക്ഷണവും ആഹാരം കഴിക്കുന്ന രീതിയും ആൺകുട്ടികളുടെ കുടവയറിനെയും കളിയാക്കിയാണ് അദ്ദേഹം സദസിനെ ആസ്വദിപ്പിച്ചത്.