arrest

കൊച്ചി: വയനാട്ടിലെ സിവിൽ പൊലീസ് ഒാഫീസറുടെ വീട്ടിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് കൊച്ചിയിലെ എൻ.ഐ.എ കോടതി ജാമ്യംനിഷേധിച്ചു. ആറുവർഷമായി ജയിലിലാണെന്നും ഇതുവരെ കേസിൽ വിചാരണ തുടങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രൂപേഷ് എൻ.ഐ.എ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. 2014 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.