കൊച്ചി: സൈനികർക്ക് ആദരവുമായി കൗമുദി നൈറ്റ്സ് വേദിയിൽ വിനീത് ശ്രീനിവാസൻ. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരസൈനികർക്കായി വിനീത് കാണികളോട് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ഓണാക്കാൻ പറയുകയായിരുന്നു. ആദ്യം മടിച്ചെങ്കിലും അദ്ദേഹം ആവർത്തിച്ചപ്പോൾ കാണികൾ ഫ്ലാഷ് ഓണാക്കി ഉയർത്തിപ്പിടിച്ചു. അപ്പോഴാണ് അദ്ദേഹം കീർത്തിചക്ര എന്ന ചിത്രത്തിലെ 'ഖുദാ സേ മന്നത്ത് ഹെ മേരി.. ലൗടാ ദേ ജന്നത്ത് വോ മേരി..' എന്ന ഗാനം പാടിയത്. ഗാനം കേട്ടതോടെ പ്രേഷകർ ഒന്നടങ്കം കൈയുയർത്തി മൊബൈൽ ഫോൺ ഫ്ലാഷ് പ്രകാശിപ്പിച്ച് പ്രിയഗായകനൊപ്പം ചേർന്നു.