
തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധനത്തിലെ അഴിമതിക്കെതിരെയും കടൽ കൊള്ളയുടെ മുഴുവൻ വിവരങ്ങളും ജുഡിഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്നും ഫിഷറീസ് മന്ത്രി രാജിവയ്ക്കക്കണമെന്നും ആവശ്യപ്പെട്ടും ഷിബു ബേബി ജോൺ നയിക്കുന്ന യു.ഡി.എഫ് തെക്കൻ മേഖല തീരദേശ ജാഥ ഇന്ന് ആരംഭിക്കും. പൊഴിയൂരിൽ ജാഥ വൈകിട്ട് 5ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെ ജാഥ കടന്നു പോകും.
ടി.എൻ.പ്രതാപൻ എം.പി നയിക്കുന്ന വടക്കൻമേഖല ജാഥ കാസർകോട് കസബ കടപ്പുറത്ത് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ആറിന് വൈകിട്ട് 4ന് എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജകമണ്ഡലത്തിലാണ് രണ്ട് ജാഥകളുടെയും സമാപനം. ഉമ്മൻചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.