
നെടുമ്പാശേരി: കപ്രശേരിയിൽ കള്ള് ഷാപ്പിന്റെ മറവിൽ വ്യാജ കള്ള് നിർമ്മിച്ച കേന്ദ്രം റെയ്ഡ് ചെയ്ത് നാല് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഗോഡൗണിൽ നിന്നും 5350 ലിറ്റർ വ്യാജ കള്ളും അസംസ്കൃത വസ്തുക്കളും പിടികൂടി.
ഷാപ്പിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. ലൈസൻസിയെയും മാനേജരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
എറണാകുളത്ത് നിന്നെത്തിയ എക്സൈസ് വിജിലൻസ് എസ്.പി. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണ് വ്യാജ കള്ള് കണ്ടെത്തിയത്. തുടർന്ന് ആലുവ റേഞ്ചിലെ മുഴുവൻ ഷാപ്പുകളും അടച്ചു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ആലുവ എക്സൈസ് സി.ഐ കൃഷ്ണകുമാർ പറഞ്ഞു.