
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ പരീക്ഷകൾ 19 ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ (ത്രിവത്സരം), ആഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി (2011-12 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 16 നും, മൂന്നാം സെമസ്റ്റർ (ത്രിവത്സരം), ഏഴാം സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി (2011-12 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ 15 നും, അഞ്ചാം സെമസ്റ്റർ (ത്രിവത്സരം), ഒമ്പതാം സെമസ്റ്റർ (പഞ്ചവത്സരം) എൽ എൽ.ബി (2011-12 അഡ്മിഷനു മുൻപ്) (ഫൈനൽ മേഴ്സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷകൾ 30 നും രണ്ടാം സെമസ്റ്റർ (പഞ്ചവൽസര ഇന്റഗ്രേറ്റഡ്) ബി.എ എൽ എൽ.ബി/ബി.കോം. എൽ എൽ.ബി/ ബി.ബി.എ. എൽ എൽ.ബി പരീക്ഷകൾ 24 നും എഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി പരീക്ഷകൾ ഏപ്രിൽ 12 മുതലും ഏഴാം സെമസ്റ്റർ ബി.കോം. എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകൾ ഏപ്രിൽ 8 നും ആരംഭിക്കും.
പരീക്ഷകേന്ദ്രം
19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം-2017,2018 അഡ്മിഷൻ) റഗുലർ, ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി ബി.ബി.എ (വിദൂരവിദ്യാഭ്യാസം-2018 അഡ്മിഷൻ) പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലും, കൊല്ലം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളേജിലും പരീക്ഷ എഴുതണം. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐഡന്റിറ്റി കാർഡുമായി അതത് പരീക്ഷകേന്ദ്രങ്ങളിൽ എത്തേണ്ടതാണ്.
19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ (വിദൂരവിദ്യാഭ്യാസം-2018 അഡ്മിഷൻ റഗുലർ,2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം എം.ജി കോളേജിലും, കൊല്ലം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളേജിലും ആലപ്പുഴ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി.വി കോളേജ് ഒഫ് ആർട്ട്സ് ആൻഡ് അപ്ലൈഡ് സയൻസ് എന്നീ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.
പരീക്ഷ മാറ്റി
നാലാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം (വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ റഗുലർ , 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ മാർച്ച് 16 ലേക്കു മാറ്റി.