tata

കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ ജനപ്രിയ എൻട്രി-ലെവൽ ഹാച്ച്ബാക്കായ ടിയാഗോയുടെ പുത്തൻ വേരിയന്റ് വിപണിയിലെത്തി. ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്‌മിഷൻ (എ.എം.ടി) സംവിധാനത്തോട് കൂടിയ 'എക്‌സ്.ടി.എ" പതിപ്പാണ് ടാറ്റ പുറത്തിറക്കിയത്. 5.99 ലക്ഷം രൂപയാണ് ന്യൂഡൽഹി എക്‌സ്‌ഷോറൂം വില. ടിയാഗോ എക്‌സ്.ടി.എയുടെ വരവോടെ, ടാറ്റയുടെ ശ്രേണിയിൽ എ.എം.ടി ഓപ്‌ഷനുകൾ നാലായി.

ടോപ് വേരിയന്റായി എക്‌സ്.ഇസഡ്.എയ്ക്ക് താഴെയാണ് എക്‌സ്.ടി.എയുടെ സ്ഥാനം. ടിയാഗോയുടെ റെഗുലർ എക്‌സ്.ടി വേരിയന്റിനേക്കാൾ അരലക്ഷം രൂപയോളം മാത്രം അധികമാണ് എക്‌സ്.ടി.എയ്ക്ക് വില. എ.ബി.എസ്., ഡ്യുവൽ-എയർബാഗ്, ഡേ-നൈറ്റ് റിസർവ്യൂ മിറർ, ഡിസ്‌പ്ളേയോട് കൂടിയ റിയർ പാർക്കിംഗ് സെൻസർ, ബ്ളൂടൂത്തോട് കൂടിയ ഹർമൻ-സോഴ്‌സ്ഡ് ഓഡിയോ സിസ്‌റ്റം, യു.എസ്.ബി കണക്‌ടിവിറ്റി, സ്‌റ്റിയറിംഗ്-മൗണ്ടഡ് കൺട്രോൾ ബട്ടണുകൾ, എൽ.ഇ.ഡി മയമുള്ള ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ എന്നിങ്ങനെ പുതുമകൾ ധാരാളം എക്‌സ്‌.ടി.എയിൽ കാണാം.

5-സ്‌പീഡ് എ.എം.ടി

 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എൻജിനാണുള്ളത്.

 കരുത്ത് 86 ബി.എച്ച്.പി

 ഗിയർ സംവിധാനം : 5-സ്‌പീഡ് എ.എം.ടി

3.25 ലക്ഷം

ടാറ്റാ ടിയാഗോ ഇതിനകം സ്വന്തമാക്കിയത് 3.25 ലക്ഷം ഉപഭോക്താക്കളെ.