platina

കൊച്ചി: ബജാജ് പ്ളാറ്റിനയുടെ പുത്തൻ മോഡലായ പ്ളാറ്റിന 110 എ.ബി.എസ് വിപണിയിലെത്തി. 65,920 രൂപയാണ് എക്‌സ്‌ഷോറൂം വില. നിലവിലെ ടോപ് മോഡലായ പ്ളാറ്റിന എച്ച്-ഗിയറിനും മുകളിലാണ് 110 എ.ബി.എസിന്റെ ഇടം. എന്നാലും, ഇവ തമ്മിൽ 1,600 രൂപയുടെ മാത്രം വില വ്യത്യാസമേയുള്ളൂ. 115 സി.സി., 4-സ്‌ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിനാണുള്ളത്. കരുത്ത് 8.6 പി.എസ്. ടോർക്ക് 9.81 എൻ.എം. ഗിയറുകൾ അഞ്ച്.

എ.ബി.എസ്., മുന്നിൽ ഡിസ്‌ക്ബ്രേക്ക്, ട്യൂബ്‌ലെസ് ടയറുകൾ, എൽ.ഇ.ഡി ഹെഡ്‌ലാമ്പ് എന്നിങ്ങനെ മികവുകളുണ്ട്. കറുപ്പ്, ചുവപ്പ്, നീല നിറഭേദങ്ങളിൽ ലഭിക്കും.