
കോട്ടയം: സിവിൽ സപ്ളൈസ് പെട്രോൾ പമ്പിൽ 2.5 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തി. ഇന്ധനത്തിന്റെ വിറ്റുവരവ് കണക്കിലാണ് ഇത്രയും തുകയുടെ കുറവ് കണ്ടെത്തിയത്. പെട്രോൾ, ഡീസൽ അളവിലും കുറവ് കണ്ടെത്തിയതിനെ തുടർന്ന് സിവിൽ സപ്ളൈസ് വിജിലൻസ് വിഭാഗം വിശദമായ പരിശോധനയ്ക്ക് നിർദ്ദേശിച്ചു.ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് ശുപാർശ ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങളിലായിട്ടാണ് സപ്ളൈകോ വിജിലൻസ് പരിശോധന നടത്തുന്നത്. ജില്ലയിൽ സിവിൽ സപ്ളൈസിന് കീഴിലുള്ള ഏക പെട്രോൾ പമ്പാണ് കോടിമതിയിലേത്. ദിവസം 10 ലക്ഷം രൂപവരെയാണ് ഇവിടെ നിന്നുള്ള വരുമാനം . പെട്രോൾ, ഡീസൽ എക്സ്ട്രാ പ്രീമിയം പെട്രോൾ എന്നിവയാണ് കുറവ്. എണ്ണ കമ്പനി ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.