
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന പത്ത് ലിറ്റർ വിദേശമദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ കുഴുവേലിക്കോണം സ്വദേശി സതീഷ് (37) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിലാകെ വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പൊഴിയൂർ
സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ പത്ത് കുപ്പികളിലായി ഒളിപ്പിച്ച് കടത്തിയ പത്ത് ലിറ്ററോളം വിദേശമദ്യം പിടികൂടിയത്. ചില്ലറ കച്ചവടത്തിനായി വാങ്ങിക്കൊണ്ടുവന്ന മദ്യമാണ് ഇതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയ്ക്കൊപ്പം മദ്യവും ഓട്ടോറിക്ഷയും കോടതിയിൽ ഹാജരാക്കി.