
കെ. സുരേന്ദ്രൻ, മഞ്ചേശ്വരം, കോന്നി
51 വയസ്.ബി. ജെ .പി സംസ്ഥാന പ്രസിഡന്റ്, എ .ബി .വി. പിയിലൂടെ രാഷ്ട്രീയത്തിലേക്ക്.ലോക്സഭയിലേക്ക് കാസർകോട് മണ്ഡലത്തിൽ നിന്ന് രണ്ട് തവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ച സുരേന്ദ്രൻ 2016ൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. രസതന്ത്രത്തിൽ ബിരുദം .സഹകരണ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ, ദേശസേവാ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ദേശീയ യുവ കോ-ഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപക ഡയറക്ടർഎന്നീ നിലകളിലും പ്രവർത്തിച്ചു.1970 ൽ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി കോഴിക്കോട് ജനനം. ഭാര്യ : കെ ഷീബ. മക്കൾ : ഗായത്രിദേവി, ഹരികൃഷ്ണൻ.
തിരുവനന്തപുരം: കൃഷ്ണകുമാർ
52 വയസ്,സിനിമാതാരം. കഴിഞ്ഞ ഫെബ്രുവരി 3നാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം സ്വദേശി. ദൂരദർശനിലെ വാർത്താ അവതാരകനായിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമാ സീരിയലുകളിൽ അഭിനയിച്ചു. ഭാര്യ സിന്ധു. മക്കൾ- അഹാന, ദിയ, ഇഷാന, ഹൻസിക.
അരുവിക്കര: സി.ശിവൻകുട്ടി
58 വയസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം അങ്കം. 2011ൽ അരുവിക്കരയിൽ നിന്ന് ജനവിധി തേടിയിരുന്നു. തിരുമല സ്വദേശി. ബിരുദധാരിയാണ്. നിലവിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി. കോളേജ് പഠനകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശം. ഭാര്യ: എം.എസ് അജിത. മകൻ: സിദ്ധാർത്ഥ്.
ആറ്റിങ്ങൽ: പി.സുധീർ
39 വയസ് .ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി. .ചെമ്പഴന്തി സ്വദേശി. അഭിഭാഷകൻ .എ.ബി.വി.പി സംസ്ഥാന സെക്രട്ടറി,യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ,ലോക്സഭയിലേക്ക് മാവേലിക്കര മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് അടൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട് .ഭാര്യ - അഡ്വ. വി. രാജേശ്വരി.മകൻ എസ് . ഭഗത്
പാറശാല: കരമന ജയൻ
വയസ് 56. നിയമസഭയിലേക്ക് രണ്ടാം അങ്കം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി. ബിരുദധാരി. ബി.ജെ.പി ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കരമന മേലാറന്നൂർ കാട്ടുമേലേതിൽ വീട്ടിൽ ഭാസ്കരൻനായരുടേയും വിമലാ ദേവിയുടേയും മകൻ. ഭാര്യ: ശ്രീകല. മക്കൾ: അർജുൻ ജെ, വിമൽ.ജെ ഭാസ്കർ.
പീരുമേട് : ശ്രീനഗരി രാജൻ
61 വയസ്. നിയമസഭയിലേക്ക് കന്നിയങ്കം. ഇടത് യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്നു. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1998 ൽ ബി.ജെ.പിയിൽ ചേർന്നു. ഭാര്യ: പ്രസന്ന രാജൻ. മക്കൾ: ചന്തു രാജ്, ശ്രീനന്ദ് രാജ്.
തിരുവല്ല : അശോകൻ കുളനട
56 വയസ്.നിയമസഭയിലേക്ക് ആദ്യം. ബി.ജെ.പി ജില്ലാ പ്രസിഡന്റാണ്. ആർ.എസ്.എസിലൂടെ പൊതുരംഗത്ത്. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ടേമിൽ കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുളനട സ്വദേശി. ഭാര്യ അഡ്വ.അനിത, മക്കൾ അശ്വഘോഷ്, അഞ്ജന.
പട്ടാമ്പി: കെ.എം.ഹരിദാസ്
വയസ്-49. കൊപ്പം സ്വദേശി. തിരഞ്ഞെടുപ്പിൽ കന്നിയങ്കം. കൊച്ചിത്തൊടിയിൽ ശിവശങ്കരമേനോന്റെയും പത്മാവതി അമ്മയുടെയും മകൻ. വിദ്യാഭ്യാസം-എസ്.എസ്.എൽ.സി. ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി. ഭാര്യ ബേബി. മക്കൾ ആർദ്ര, അഭിരാം.
ഷൊർണൂർ: സന്ദീപ് വാര്യർ
വയസ് 39. ചെത്തല്ലൂർ സ്വദേശി. കന്നിയങ്കം. യുവമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു. നിലവിൽ ബി.ജെ.പി സംസ്ഥാന വക്താവ്. എം.വി.ഗോവിന്ദവാര്യരുടെയും എം.എം.രുഗ്മിണിയുടെയും മകൻ. ഭാര്യ: ഷീജ. മകൻ: ശ്രീഗോവിന്ദ്.
തരൂർ: കെ.പി. ജയപ്രകാശ്
വയസ് 41. പരുത്തിപ്പുള്ളി സ്വദേശി. നിയമസഭയിലേക്ക് കന്നിയങ്കം. എം.കോം ബിരുദധാരി. ബി.ജെ.പി മണ്ഡലം ജന.സെക്രട്ടറി. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിൽ. 2016ൽ ബി.ജെ.പി.യിൽ ചേർന്നു. കണക്കത്തറ വീട്ടിൽ പോതിയുടെയും ചിന്നയുടെയും മകൻ. ഭാര്യ: സുനിത. മക്കൾ: ജിനിത, ജിതിൻ.
ആലത്തൂർ: പ്രശാന്ത് ശിവൻ
വയസ്-31. പാലക്കാട് മുത്താന്തറ കണ്ണകിനഗർ സ്വദേശി. തിരഞ്ഞെടുപ്പിൽ കന്നിയങ്കം. യുവമോർച്ച ജില്ലാ പ്രസിഡന്റ്. ബി.ബി.എ ബിരുദധാരി. എം.എസ്.ഡബ്ള്യു വിദ്യാർത്ഥി. ശിവന്റെയും ഓമനയുടെയും മകൻ. ഭാര്യ: ബി.എഡ് വിദ്യാർത്ഥി ഗ്രീഷ്മ. മകൻ: ത്രിലോക്. സഹോദരിമാർ: പ്രസീത. പ്രവീണ.
നേമം: കുമ്മനം രാജശേഖരൻ
69 വയസ്.മിസോറാം മുൻ ഗവർണർ. അവിവാഹിതൻ . വിശ്വഹിന്ദുപരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി , ഹിന്ദുഐക്യവേദി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 ൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി. 2018ൽ മിസോറാം ഗവർണർ. 2019ൽ രാജിവച്ച് ലോക്സഭയിലേക്ക് മത്സരിച്ചു.
നെടുമങ്ങാട് : ജെ.ആർ പദ്മകുമാർ
61വയസ്. തിരുവനന്തപുരം വെമ്പായം സ്വദേശി. ബി.ജെ.പി. സംസ്ഥാന ട്രഷറർ. സംസ്ഥാന സെക്രട്ടറി ,സംസ്ഥാന വക്താവ് , ജില്ലാ പ്രസിഡന്റ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: ജി.ഐ. ബിന്ദു. ഹരികൃഷ്ണൻ പി.ബി, ജയകൃഷ്ണൻ പി.ബി എന്നിവരാണ് മക്കൾ.
കോവളം : വിഷ്ണുപുരം ചന്ദ്രശേഖരൻ
വയസ് 58. നെയ്യാറ്രിൻകരയ്ക്കടുത്ത് വിഷ്ണുപുരം സ്വദേശി. മത്സര രംഗത്ത് ആദ്യം. ആർ.എസ്.എസിലൂടെ പൊതുരംഗത്ത്. വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ (വി.എസ് .ഡി.പി) സംസ്ഥാന ചെയർമാനും കേരള കാമരാജ് നാഷണൽ കോൺഗ്രസ് പ്രസിഡന്റുമാണ്. ഭാര്യ: ജയന്തി, മക്കൾ: ശിവാജി, ശിവൻ.
ചിറയിൻകീഴ്, ജി.എസ് ആശാനാഥ്
വയസ് 32. നിയമസഭയിലേക്ക് കന്നിയങ്കം. തിരു. നഗരസഭ പാപ്പനംകോട് വാർഡ് കൗൺസിലർ. യുവമോർച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി. പാപ്പനംകോട് സ്വദേശിനി. കെമിസ്ട്രിയിൽ ബിരുദവും എച്ച്.ഡി.സിയുമാണ് യോഗ്യത. ഭർത്താവ്: ശിവകുമാർ. മകൻ: അദ്വൈത് ശിവ.
അടൂർ: പന്തളം പ്രതാപൻ
55 വയസ്. നിയമസഭയിലേക്ക് ആദ്യം. കെ.പി.സി.സി സെക്രട്ടറിയായിരിക്കെ അടുത്തിടെ ബി.ജെ.പിയിലെത്തി. കെ.എസ്.യു, യൂത്ത് കോൺഗ്രസിലൂടെ പൊതുരംഗത്ത്. ഭാര്യ : ഡോ. കെ. വസന്ത. മക്കൾ: അവിനേഷ് കെ. പ്രതാപ്, അർജ്ജുൻ കെ. പ്രതാപ്, ലക്ഷ്മി പ്രീയദർശിനി പ്രതാപ്.
കാഞ്ഞങ്ങാട്: ബൽരാജ് നായക്ക്
54 വയസ് .ബി.ജെ.പി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് .കാഞ്ഞങ്ങാട് ദീപ ഗോൾഡ് ഉടമ.എ .ബി .വി. പി യിലൂടെ പൊതു രംഗത്ത് .എൽ.മദൻമോഹൻ നായക്കിന്റെയും ശാന്താഭായിയുടെയും മകൻ. ഭാര്യ വന്ദനനായക് (നഗരസഭ കൗൺസിലർ). മക്കൾ ഗണേഷ്, പ്രണവ് .
ഒറ്റപ്പാലം: പി.വേണുഗോപാൽ
വയസ് 51. അമ്പലപ്പാറ സ്വദേശി. 2011ലും 2016ലും ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചു. യുവമോർച്ച സംസ്ഥാന ജന.സെക്രട്ടറി, ബി.ജെ.പി മദ്ധ്യമേഖല ജന.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അച്ഛൻ: പരേതനായ കുമാരനെഴുത്തച്ഛൻ. അമ്മ: പാറുക്കുട്ടി അമ്മ. ഭാര്യ: സരോജിനി. മക്കൾ: ഗൗതം, ഗൗരാംഗൻ.
കോങ്ങാട്: എം.സുരേഷ് ബാബു
വയസ് 36, ലക്കിടിപേരൂർ സ്വദേശി. 2010ലും 2015ലും പഞ്ചായത്തംഗം, 2020ൽ വാണിയംകുളത്ത് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി. യുവമോർച്ച മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, പട്ടികജാതി മോർച്ച ജില്ലാ ജന.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശ്രുതി, മക്കൾ: ശ്രേയസ്, ശരൺ.
പാലക്കാട്: ഇ.ശ്രീധരൻ
വയസ് 89. ഇന്ത്യയുടെ മെട്രോമാൻ. പദ്മശ്രീ, പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. പട്ടാമ്പി കറുകപുത്തൂർ സ്വദേശി. പാലക്കാട് വിക്ടോറിയ കോളേജ്, കാക്കിനട എൻജി.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1954ൽ റെയിൽവേ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ഭാര്യ: രാധ. മക്കൾ: രമേശ്, ശാന്തി മേനോൻ, അച്യുത്, കൃഷ്ണദാസ്.
മലമ്പുഴ: സി.കൃഷ്ണകുമാർ
വയസ് 49. കൽപ്പാത്തി സ്വദേശി. 2016ൽ മലമ്പുഴയിൽ രണ്ടാംസ്ഥാനത്തെത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ചുമതല വഹിച്ചു. നിലവിൽ സംസ്ഥാന ജന.സെക്രട്ടറി. നാലുതവണ പാലക്കാട് നഗരസഭ കൗൺസിലർ, ഭാര്യ: മിനിമോൾ (നഗരസഭ കൗൺസിലർ). മക്കൾ: മാളവിക, മഞ്ചുനാഥ്.
വട്ടിയൂർക്കാവ് : വി.വി.രാജേഷ്
45 വയസ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ്. 2016ൽ നെടുമങ്ങാട് മത്സരിച്ച് 35000 ൽ അധികം വോട്ട് നേടി. നഗരസഭയിലെ പൂജപ്പുര വാർഡ് കൗൺസിലർ. നെടുമങ്ങാട് കരിപ്പൂർ സ്വദേശി. മാർഇവാനിയോസ്, എം.ജി കോളേജ്, ലാ അക്കാഡമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ നിത്യ, മക്കൾ:ദേവനാരായണൻ, വേദ വ്യാസൻ.
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
വയസ് 57. കണ്ണൂർ ജില്ലയിലെ ചെണ്ടയാട് സ്വദേശി, സ്കൂൾ അദ്ധ്യാപകനായിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. വടകര, കാസർകോട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ നിന്ന് പാർലമെന്റിലേക്കും തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.
നെയ്യാറ്റിൻകര: എസ്. രാജശേഖരൻ നായർ
63 വയസ്. ഉദയസമുദ്ര ഗ്രൂപ്പ് എം.ഡി, വ്യവസായ പ്രമുഖൻ. ആദ്യ മത്സരം. ചെങ്കൽ സ്വദേശി. ശ്രീലങ്കയിലെ മെഡിസിൻ ഓൾട്ടർനേറ്രീവ് ഇന്റർനാഷണൽ യൂണിവേഴ്സിറ്രിയിൽ നിന്ന് പി.എച്ച്.ഡി. തെന്നിന്ത്യൻ സിനിമാ താരം രാധയാണ് ഭാര്യ. മക്കൾ സിനിമാ താരം കാർത്തിക, വിഘ്നേഷ് (.ബിസിനസ്) തുളസി.
ഉടുമ്പഞ്ചോല: രമ്യ രവീന്ദ്രൻ
34 വയസ്. നിയമസഭയിലേക്ക് കന്നിയങ്കം. ഇടുക്കി ഈട്ടിത്തോപ്പ് സ്വദേശിയാണ്. യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ മഹിളാ കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: രാജേഷ്കുമാർ. മക്കൾ: ലാൽകൃഷ്ണ, കൃഷ്ണവേണി .
ആറൻമുള: ബിജുമാത്യു
45 വയസ്. ആദ്യ അങ്കം. ബി.ജെ.പി സംസ്ഥാന സമിതിയംഗവും ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ്. മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗകമ്മറ്റി മുൻ അംഗം. ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ അംഗം. കുളനട ഉള്ളന്നൂർ സ്വദേശി. ഭാര്യ മേഴ്സിതോമസ്. മകൾ പ്ലസ് വൺ വിദ്യാർത്ഥിനി അന്നറേയ്ചൽമാത്യു.
ഉദുമ: എ വേലായുധൻ
53 വയസ്.പുല്ലൂർ പെരിയ പഞ്ചായത്തിലെ കൊടവലത്ത് പരേതനായ കെ. കൃഷ്ണൻ നായരുടെയും എ. കല്യാണിയമ്മയുടെയും മകനായി ജനിച്ച എ .വേലായുധൻ 2015 മുതൽ ബി .ജെ. പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ബിരുദധാരിയാണ്. ഭാര്യ: സതി മേലത്ത് ( അദ്ധ്യാപിക ), മക്കൾ: അശ്വിൻ, അശ്വതി.
തൊടുപുഴ മണ്ഡലം: പി. ശ്യാംരാജ്
34വയസ് . ഇടുക്കി വെള്ളക്കയം സ്വദേശി. ആദ്യ അങ്കം. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എൻ.യു) സംഘടനാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. അച്ഛൻ: രാജു. അമ്മ: ഗിരിജ.
പാലാ : ഡോ. ജെ. പ്രമീളാദേവി
60 വയസ്.ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, താരതമ്യസാഹിത്യത്തിൽ പി.എച്ച്.ഡി. കവയിത്രി, നിരവധി കവിതാസമാഹാരങ്ങൾ. വിവിധ എൻ.എസ്.എസ് കോളേജുകളിൽ അദ്ധ്യാപിക. ഭർത്താവ് : പ്രൊഫ. പി.എസ് ശശിധരൻ. മക്കൾ : ശ്രീദേവി (എൻജിനീയർ), ലക്ഷ്മിദേവി (അഭിഭാഷക)
പുതുപ്പള്ളി : എൻ.ഹരി
43 വയസ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം. യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി.കെ നാരായണൻ നായരുടെയും സി.ആർ. സരസമ്മയുടെയും മകനാണ്. ഭാര്യ: സന്ധ്യാ ഹരി. മക്കൾ: അമൃത, സംവൃത.
കോട്ടയം: മിനർവ മോഹൻ
വയസ് 63.സി.പി.എം പ്രതിനിധിയായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കെ.സുരേന്ദ്രന്റെ വിജയ യാത്ര ജില്ലയിൽ എത്തിയപ്പോൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഭർത്താവ് : വി.എസ് മോഹൻ.
കൽപ്പറ്റ: ടി.എം. സുബീഷ്
കൽപ്പറ്റ പുത്തൂർവയൽ സ്വദേശി.കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ്. യുവമോർച്ച മണ്ഡലം പ്രസിഡന്റ് , ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ് ടി.എ. മാനു ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ് അമ്മ സുഭന്ദ്ര. ഭാര്യ ശോണിമ. മകൾ: മേഘാലക്ഷ്മി.
മാനന്തവാടി: മണിക്കുട്ടൻ
ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്ക സമുദായമായ പണിയ വിഭാഗക്കാരൻ. എം.ബി.എ ബിരുദധാരി. മാനന്തവാടി എടവക കവണക്കുന്ന് കോളനിയിലാണ് വീട്. മുൻപ് പാരമ്പര്യ രീതിയിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുമായി മുന്നോട്ടുവന്ന മണിക്കുട്ടൻ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവ് ചൂണ്ടൻ. അമ്മ ചീര, ഭാര്യ: ഗ്രീഷ്മ,
കടുത്തുരുത്തി : ലിജിൻ ലാൽ
38 വയസ്.ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദധാരി. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി. ഭാര്യ : അനുലക്ഷ്മി എസ്. നായർ (കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ), മകൾ : പാർത്ഥിവ് എൽ.നായർ (യു.കെ.ജി വിദ്യാർത്ഥി).
ഗുരുവായൂർ: അഡ്വ. നിവേദിത സുബ്രഹ്മണ്യൻ
49 വയസ്. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും. ജനസംഘം മഹിളാ മണ്ഡലിന്റെ നേതാവായ രാധാ ബാലകൃഷ്ണന്റെയും ജനസംഘം നേതാവ് ബാലകൃഷ്ണന്റെയും മകൾ. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: അർജുൻ, അശ്വതി, ആതിര.
പുതുക്കാട് : എ. നാഗേഷ്
51 വയസ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി. ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യുവമോർച്ച ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. അച്ഛൻ: ഗോപാലകൃഷ്ണൻ. അമ്മ: കല്യാണിക്കുട്ടി. ഭാര്യ : സുനിത. മക്കൾ : മീനാക്ഷി, മാനസ, പൂർണശ്രീ.
കൊടുങ്ങല്ലൂർ: സന്തോഷ് ചെറാക്കുളം
57 വയസ്,ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം. മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ്. കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥിയായി ഇരിങ്ങാലക്കുടയിൽ നിന്ന് മത്സരിച്ചു. ചെറാക്കുളം ദാമാേദരൻ- തങ്കമണി ദമ്പതികളുടെ മകൻ. ഭാര്യ: ബിന്ദു. മകൻ: അനന്തു.
തൃശൂർ: സുരേഷ് ഗോപി
62 വയസ്.നടൻ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്.2016 ഏപ്രിൽ 29 മുതൽ രാജ്യസഭാംഗം.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. കെ. ഗോപിനാഥ പിള്ളയുടെയും വി. ജ്ഞാനലക്ഷ്മിയുടെയും മകനായി ആലപ്പുഴയിൽ ജനനം. തിരുവനന്തപുരം ശാസ്തമംഗലത്ത് താമസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഭാര്യ: രാധിക. മക്കൾ: ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ്.
വടക്കാഞ്ചേരി: അഡ്വ. ഉല്ലാസ് ബാബു
38 വയസ്. ബി.ജെ.പി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി. 2006 മുതൽ യുവമോർച്ച ഭാരവാഹി. ഭാരതീയ വാണിജ്യ വ്യവസായ സമിതി ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചു. ചൂരക്കാട്ടുകര ശിവശങ്കരന്റെയും കമലാക്ഷിയുടെയും മകൻ. ഭാര്യ: വിദ്യ. മകൾ: പാർവതി.
മണലൂർ: എ.എൻ. രാധാകൃഷ്ണൻ
60 വയസ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്. സംസ്ഥാന കോർകമ്മിറ്റി അംഗം. സംസ്ഥാന സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കഴിഞ്ഞതവണ മണലൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ചേരാനെല്ലൂർ സ്വദേശി. ഭാര്യ : അംബിക. മക്കൾ: അഭിരാമി.
കുന്നംകുളം: കെ.കെ. അനീഷ് കുമാർ
42 വയസ്. ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ്. യുവമോർച്ച ജില്ലാ പ്രസിഡന്റ് , ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചു. 2011 ലും 2016 ലും കുന്നംകുളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ അംഗമാണ്. ഭാര്യ ഡോ. അമുദ. മകൾ നമാമി.
നാട്ടിക: എ.കെ. ലോചനൻ
വയസ് 39. കെ.പി. എം.എസ് ജില്ലാ പ്രസിഡന്റ്. ബി.ഡി.ജെ. എസ് മുൻ ജില്ലാ സെക്രട്ടറി. പ്രതികരണവേദി വൈസ് പ്രസിഡന്റ്. പൂവത്തുശേരി കുമ്പിടിയിൽ താമസം. കേരള ഫീഡ്സിലെ ജീവനക്കാരൻ. ഭാര്യ: രേഖ. മക്കൾ: ആരാധ്യ, ശ്രീപത്മ.
ഇരിങ്ങാലക്കുട: ഡോ. ജേക്കബ് തോമസ്
വയസ് 60. മുൻ ഡി.ജി.പി. പ്ലാന്റേഷൻ കോർപറേഷന്റെ മാനേജിംഗ് ഡയറക്ടർ, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ, കൊച്ചി പൊലീസ് കമ്മിഷണർ, ഡി.ഐ.ജി, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, മനുഷ്യാവകാശ കമ്മിഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചു.പിതാവ് : ജേക്കബ്, അമ്മ: ത്രേസ്യാമ്മ. ഭാര്യ. ഡെയ്സി. മക്കൾ. ശോഭിത, നിഹാരിക.
ഒല്ലൂർ: അഡ്വ. ബി. ഗോപാലകൃഷ്ണൻ
59 വയസ്. ബി.ജെ.പി സംസ്ഥാന വക്താവ്. സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. രണ്ട് തവണ ചാലക്കുടിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചു. ഭാര്യ: ഡോ.ആശ. മക്കൾ: അനഘ, അവിനാശ്.
ചേലക്കര: ഷാജുമോൻ വട്ടേക്കാട്
46 വയസ്. യുവമോർച്ച കൊടകര നിയോജക മണ്ഡലം സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി , പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്റ്, പരേതരായ പാപ്പു മാസ്റ്ററുടെയും കെ.കെ ശാന്തകുമാരിയുടെയും മകൻ. ഭാര്യ: സജിത. മക്കൾ: അഞ്ജലി കൃഷ്ണ, അർച്ചനകൃഷ്ണ.