
കോട്ടയം : കോട്ടയം നഗരത്തിലെ തിയേറ്ററിൽ സെക്കൻഡ്ഷോ കാണാനെത്തിയവരുടെ ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട രണ്ട് യുവാക്കൾ പിടിയിലായി. തൊടുപുഴ ഒളമറ്റം ഭാഗം ഞണ്ടിറുകണ്ണിൽ അഖിലേഷ് പീറ്റർ (18), തൊടുപുഴ അരക്കുളം കാഞ്ഞാർ ഭാഗം പാരശ്ശേരി ജഗൻ സുരേഷ് (19) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ വിജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള തിയേറ്ററിൽ സിനിമ കാണാനെത്തിയവരുടെ ബൈക്കാണ് യുവാക്കൾ മോഷ്ടിച്ചത്.
സംഭവത്തെതുടർന്ന് രക്ഷപ്പെട്ട പ്രതികളെ തൊടുപുഴയിൽ നിന്ന് പിടികൂടുകയായിരുന്നു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ. റിൻസ്, അഡി.എസ്.ഐ. ഹരികുമാർ, സി.പി.ഒമാരായ സുധീഷ്, ധനീഷ്, ബൈജു എന്നിവരാണി അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.