
തിരുവനന്തപുരം : നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻശേഖരവുമായി നഗരത്തിലെ മൊത്തവില്പനക്കാരനെ പൊലീസ് പിടികൂടി. മണക്കാട് സമാധി സ്ട്രീറ്റിൽ ശ്രീനഗറിൽ രാജേഷ് കുമാറിനെയാണ് (46) ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീമിന്റെ സഹായത്തോടെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് വില്പനയ്ക്കായി 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഫോർട്ട് എസ്.എച്ച്.ഒ ബിനു.സി, എസ്.ഐമാരായ സജു എബ്രഹാം, ഗോപകുമാർ, അശോക് കുമാർ, സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.