uni


നാലാം സെമസ്റ്റർ ബി.ടെക് (2008, 2013 സ്‌കീം) ഒക്‌ടോബർ 2020 പരീക്ഷയുടെ മെക്കാനിക്കൽ ബ്രാഞ്ചിന്റെ ഫ്ളുയിഡ് മെക്കാനിക്സ് ആൻഡ്മെഷീൻസ് ലാബ്, ഐ.സി എൻജിൻസ് പരീക്ഷ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ യഥാക്രമം 24, 25 തീയതികളിലും നാലാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ മെക്കാനിക്സ് ഒഫ് സോളിഡ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ ശ്രീചിത്തിരതിരുനാൾ എൻജിനിയറിംഗ് കോളേജിൽ 24 നും നാലാം സെമസ്റ്റർ ബി.ടെക് (2008, 2013 സ്‌കീം) പരീക്ഷയുടെ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ലാബ് 24 നും നടത്തും.

ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ Dissertation + viva(PADC013), 'Comprehensive Viva-Voce (PADC014) എന്നീ പരീക്ഷകൾ 24,25, 26 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ രാവിലെ 10 മുതൽ നടത്തും.


പരീക്ഷാഫലം

കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീമിലെ -2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ ആറാം സെമസ്റ്റർ റഗുലർ ബി.ടെക് (2020 ഒക്‌ടോബർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

പരീക്ഷ മാറ്റി

22 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ചർ), 24 നു ആരംഭിക്കനിരുന്ന നാലാം വർഷ ബി.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ചർ) പരീക്ഷകൾ മാറ്റിവച്ചു.

രജിസ്‌ട്രേഷൻ തീയതി നീട്ടി

ബി.എ/ബി.കോം/ബി.എ അഫസൽ ഉൽ ഉലാമ/ബി.ബി.എ/ബി.കോം അഡിഷണൽ ഇലക്ടീവ് കോപ്പറേഷൻ വാർഷിക കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന് 25 വരെ അപേക്ഷിക്കാം. ബി.എ/ബി.കോം/ബി.എ അഫസൽ ഉൽ ഉലാമ /ബി.കോം അഡിഷണൽ ഇലക്ടീവ് കോപ്പറേഷൻ കോഴ്സുകൾക്ക് 2625 രൂപ പിഴയോടെയും ബി.ബി.എ കോഴ്സിന് 3150 രൂപ പിഴയോടെയും അപേക്ഷിക്കാം.

പരീക്ഷ രജിസ്‌ട്രേഷൻ

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 3 വരെയും അപേക്ഷിക്കാം.

തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബി.എ/ ബി.എസ്.സി/ബി.കോം സി.ബി.സി.എസ്.എസ്/ സി.ബി.സി.എസ്.എസ് (സി.ആർ) ഡിഗ്രി പരീക്ഷകളുടെ സി.ഇ മാർക്ക് 31 വരെ അപ്‌ലോഡ് ചെയ്യാം.