kerala-electricity-regula


2016-17 കാലയളവിൽ കൂട്ടിച്ചേർത്ത ആസ്തി ക്രമപ്പെടുത്തുന്നതിനുള്ള ഉത്തരവിൻമേലുള്ള പുനഃപരിശോധനാ പെറ്റിഷൻമേൽ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പ് നടത്തുന്നു.
31ന് വീഡിയോ കോൺഫറൻസ് മുഖേന നടത്തുന്ന തെളിവെടുപ്പിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഫോൺനമ്പർ സഹിതം തപാൽ മാർഗമോ ഇ-മെയിൽ വഴിയോ (kserc@erckerala.org) 29ന് മുമ്പ് സമർപ്പിക്കാം. വീഡിയോ കോൺഫറൻസിനുള്ള സമയക്രമവും ലിങ്കും ഇ-മെയിൽ മുഖേന അറിയിക്കും.

സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടക്കുന്ന ബ്യൂട്ടിഷ്യൻ, ഡി.ടി.പി, ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് 0471-2490670.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ: ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് (ശമ്പള സ്‌കെയിൽ: 36,000-76,200) സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത ബി.ടെക് (കമ്പ്യൂട്ടർ സയൻസ്)/തത്തുല്യം. ഏപ്രിൽ ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralaadministrativetribunal.gov.in.