
വെള്ളനാട്: കാറിലെത്തിയ സംഘം യുവതിയെ വാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുമായി കടന്നു. വെള്ളനാട് കുളക്കോട്ട് ഇന്നലെ പുലർച്ചെ 5 ഓടെയാണ് സംഭവം. കുളക്കോട് സ്വദേശിയായ യുവതി യോഗാ പഠനത്തിന് പോകാനായി ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് സംഭവം. മൂന്നുപേരുമായി എത്തിയ കാർ യുവതി നിന്നതിന് സമീപം നിറുത്തി. കാറിൽ നിന്നിറങ്ങിയ രണ്ടുപേർ യുവതിയുടെ അടുത്തെത്തി വാൾ കാട്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം സംഘം കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയിൽ ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ: യുവതിയെ ഭീഷണിപ്പെടുത്തി മൊബൈൽ
ഫോൺ തട്ടിയെടുക്കുന്നതിന്റെ സി.സി ടിവി ദൃശ്യം