
കൊല്ലം: സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു ലിറ്റർ വ്യാജ ചാരായവുമായി ജെ.സി.ബി ഡ്രൈവർ അടക്കം രണ്ട് പേർ പിടിയിൽ. ജെ.സി.ബി ഡ്രൈവറായ പെരുമ്പാവൂർ ആലപ്പറ മംഗ്ലയിൽപറമ്പിൽ വീട്ടിൽ ദിലീപ്(36), അച്ചൻകോവിൽ പ്രീയ എസ്റ്റേറ്റ് ലയത്തിൽ താമസക്കാരനായ തങ്കരാജ്(41) എന്നിവരെയാണ് അച്ചൻകോവിൽ സി.ഐ വിപിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.30ന് അച്ചൻകോവിൽ പടിഞ്ഞാറെ പുറമ്പോക്കിൽ നടന്ന വഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ട് പേരെയും പുനലൂർ കോടതിയിൽ ഹാജരാക്കി.എസ്.ഐമാരായ ശ്രീകൃഷ്ണകുമാർ, എഡ്മണ്ട്, സെൽവി. എസ്.രാജ്,സി.പി.ഒ അനിൽ എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു.