തിരുവനന്തപുരം: കഴക്കൂട്ടത്ത് രാഷ്ട്രീയ വൈര്യാഗത്തിന്റെ പേരിൽ സി.പി.എമ്മും ബി.ജെ.പിയും സമാധാന അന്തരീക്ഷം തകർക്കരുതെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാൽ പറഞ്ഞു. സി.പി.എമ്മിനും ബി.ജെ.പിക്കും കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ പുതിയതായി ഒന്നും പറയാനില്ലാത്ത സാഹചര്യത്തിൽ വോട്ടർമാരുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് അക്രമണം അഴിച്ചുവിടുന്നത്. സംഘഷർഷത്തിൽ നിന്നും ഇരുകക്ഷികളും പിന്മാറി വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.