
കൊല്ലം: കൊട്ടാരക്കരയിലെ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വാളകം പെരുമണ്ണൂർ നീരാഞ്ജനത്തിൽ എം.നിഷാദിനെയാണ് (33) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പുലമൺ ധനിഷ്ക നിധി എന്ന സ്വർണ്ണ പണയമിടപാട് സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. സ്ഥാപന അധികൃതർ നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്.