
കൊല്ലം: യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമം, അയൽവാസിയും സുഹൃത്തും അറസ്റ്റിൽ. ശാസ്താംകോട്ട ശൂരനാട് സ്വദേശി ഷെഫീഖ്, സുഹൃത്ത് ശരത് എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവം. ശൂരനാട് കോളനി വാസിയായ യുവതിയെ പാകിസ്ഥാൻ മുക്കിൽ വിവാഹം ചെയ്തയച്ചിരുന്നു. ഭർത്താവ് തമിഴ്നാട്ടിൽ ജോലിയ്ക്ക് പോയതിനാൽ ഇവർ കോളനിയിലേക്ക് തിരികെ വന്നതാണ്. രാത്രിയിൽ ഷെഫീഖും ശരത്തും ചേർന്ന് വീട്ടുപരിസരത്തെത്തി കൈയിൽ പിടിച്ച് അതിക്രമം നടത്തുകയായിരുന്നു. രാത്രിതന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.