royal-enfield

കൊച്ചി: റോയൽ എൻഫീൽഡിന്റെ 650 ട്വിൻ മോഡലുകളായ ഇന്റർസെപ്‌റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയ്ക്ക് പുത്തൻ നിറങ്ങൾ. ഇന്റർസെപ്‌റ്റർ 650 ഇപ്പോൾ കാന്യൻ റെഡ്, വെഞ്ച്യൂറ ബ്ളൂ എന്നീ സിംഗിൾ ടോൺ നിറങ്ങളിലും ഡൗൺടൗൺ ഡ്രാഗ്, സൺസെറ്റ് സ്‌ട്രിപ്പ് എന്നീ ഡ്യുവൽ-ടോൺ നിറങ്ങളിലും ലഭിക്കും. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, ഡ്യുവൽ - ടോണുകളായ ഡക്‌സ് ഡീലക്‌സ്, വെഞ്ച്യൂറ സ്‌റ്റോം നിറങ്ങളിലാണ് കോണ്ടിനെന്റൽ ജി.ടി 650 എത്തുന്നത്. 1960കളിലെ കോണ്ടിനെന്റൽ ജി.ടിയെ അനുസ്മരിപ്പിക്കുന്ന റോക്കർ റെഡ് കളറും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. മിസ്‌റ്റർ ക്ളീൻ എന്ന പുതിയ കളറും കോണ്ടിനെന്റൽ ജി.ടി 650ന് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നു. 2.75 ലക്ഷം മുതൽ 3.13 ലക്ഷം രൂപവരെയാണ് 650 ട്വിൻസിന്റെ എക്‌സ്‌ഷോറൂം വില.