തൊടുപുഴ : തൊടുപുഴ താലൂക്കിലെ കള്ളു വ്യവസായ തൊഴിലാളികളുടെ ശമ്പള കരാറായി. ഉടമകളുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിൽ ഇന്നു മുതൽ തൊഴിലാളികളുടെ മാസശമ്പളത്തിൽ 1300 രൂപയുടെ വർദ്ധനവ് ഉടമകൾ അംഗീകരിച്ചു. ചർച്ചയിൽ വി.വി.മത്തായി. കെ.എം. ബാബു (സി.ഐ.ടി.യു) പി.പി. ജോയി (എ.ഐ.ടി.യു.സി), ഏ.പി. സഞ്ചു (ബി.എം.എസ് ) . ഉടമകളെ പ്രതിനിധികരിച്ച് ഏ.എം. മത്തായി, ബേബി ചാക്കോ, ടി.എ രഘു , പി.ആർ.സജീവൻ, കെ.ഡി. തങ്കച്ചൻ , കെ.ബി. ജിജിമോൻ, കെ.ജി.സജിമോൻ, സോയി ജോസഫ് എന്നിവർ പങ്കെടുത്തു.