തൊടുപുഴ: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2020ലെ കലാരത്‌നം പുരസ്‌കാരം വഴിത്തലയിൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായ സംസാര ക്രിയേഷൻസിന് ലഭിച്ചു.മലപ്പുറത്തു നടന്ന ചടങ്ങിൽ പി.ഉബൈദുള്ള എം .എൽ. എ പുരസ്‌കാരം സമ്മാനിച്ചു .
തെയ്യം കലാകാരന്റെ കഥ പറഞ്ഞ 'ഉപ്പ്‌ളി' എന്ന ഹ്രസ്വചിത്രത്തിനാണ് പുരസ്‌കാരം.ആന്റോ വിൻസെന്റ് ആണ് സംവിധായകൻ. ബിബിൻ റോയ് ഛായാഗ്രഹണവും പേഴ്‌സി മേരി ജോസഫ് എഡിറ്റിംഗും അജയ് സണ്ണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.2018 മുതൽ ഹ്രസ്വചിത്ര നിർമാണവും മീഡിയ രംഗത്തെ മറ്റു പ്രവർത്തനങ്ങളും നടത്തി വരികയാണ് സംസാര ക്രിയേഷൻസ്.