പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കരിങ്കുന്നം പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി വായനശാലയിലേയ്ക്ക് ആനയിച്ചു. പൊതുസമ്മേളനത്തിൽ വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. .സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിമെമ്പർ കെ.എം.ബാബു ഉദ്ഘാടനം ചെയ്തു. ഫാ. ഫിലിപ്പ് ആനിമൂട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ഡോ. സുമേഷ്‌ജോർജ്,ഡോ.ടി.എ. സ്റ്റീഫൻ, പി.കെ. സുകുമാരൻ,ജോർജ്‌ജോസഫ്, വി.ജെ.ജോസഫ് എന്നിവർപ്രസംഗിച്ചു. തുടർന്ന് മുഴുവൻ ഭരണ സമിതി അംഗങ്ങൾക്കും പുസ്തകം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ജോജി എടാമ്പുറം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസജോസ് കാവാലം, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലാലി വെട്ടിക്കൽ, അന്നു അഗസ്റ്റിൻ, പഞ്ചായത്ത് മെമ്പർമാരായ ഷൈബിജോൺ,ബേബിച്ചൻ കൊച്ചുകരൂർ, ടിന്റുജോസ് മൂന്നുമാക്കൽ, കെ.കെ.തോമസ് കൊറ്റോത്ത്, എൽസമ്മ സെബാസ്റ്റ്യൻ, സെലിൻ സുനിൽ, ഷീബാജോൺ, സ്വപ്നജോൺ, സ്മിത സിറിയക്, ബീന പയസ്സ്, ഹരിദാസ്‌ഗോപാലൻ, അജിമോൻ കെ.എസ്. എന്നിവർ മറുപടി പ്രസംഗം നടത്തി.