ഇടുക്കി :പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കണ്ടറി തുല്യത കോഴ്‌സുകളിലേയ്ക്ക് 50 രൂപ പിഴയോടെ ഈ മാസം 10 വരെയും 200 രൂപ സൂപ്പർ ഫൈനോടെ 15 വരെയും പഠിതാക്കൾക്ക് കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം. സാക്ഷരതാ മിഷൻ നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്കും ഈ മാസം 15 വരെ രജിസ്റ്റർ ചെയ്യാം. 50 രൂപ പിഴയോടെ 10ാം തിയതി വരെയും 200 രൂപ സൂപ്പർ ഫൈനോടെ 15 വരെയുമാണ് അപേക്ഷിക്കാവുന്നത്.