ഇടുക്കി: നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 275 വീഡിയോ ഗ്രാഫർമാരെ ദിവസ വേതനത്തിന് നിയമിക്കുന്നു. പരിചയസമ്പന്നരായ വീഡിയോ ഗ്രാഫർമാർ/ സ്ഥാപനങ്ങളിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടറുമായി കരാറിൽ ഏർപ്പെടേണ്ടതാണ്.വീഡിയോ ചിത്രീകരിക്കുന്നവർ എച്ച്ഡി ക്യാമറയിൽ ചിത്രീകരിക്കേണ്ടതും ഒരു മാസ്റ്റർ കോപ്പി ഡിവിഡിയിൽ തയ്യാറാക്കി നൽകേണ്ടതുമാണ്. ഒരേ സമയത്ത് വിവിധ സ്ഥലങ്ങളിൽ ആവശ്യാനുസരണം പരമാവധി 40ൽ കുറയാത്ത വീഡിയോഗ്രാഫി യൂണിറ്റുകൾ ലഭ്യമാക്കുവാനുള്ള ശേഷി ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടറുടെ സമയാ സമയങ്ങളിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് അഞ്ച് നിയോജക മണ്ഡലങ്ങളിലെ ഏതു സ്ഥലത്തും നിർദേശിക്കുന്ന സമയത്ത് ജോലിയ്ക്ക് ഹാജരാകാൻ തയ്യാറുള്ളവരായിരിക്കണം. വീഡിയോ ഗ്രാഫർമാരുടെ എല്ലാ ചിലവുകളും അവരവർ തന്നെ വഹിക്കേണ്ടതാണ്.
ക്വട്ടേഷനുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആന്റ് ജില്ലാ കലക്ടർ ഇടുക്കി എന്ന വിലാസത്തിൽ നൽകണം. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് വീഡിയോ ചിത്രീകരണം നിർവഹിക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം.
ക്വട്ടേഷനുകൾ മാർച്ച് 5 വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. ലഭ്യമായ ക്വട്ടേഷനുകൾ മാർച്ച് 6 രാവിലെ 11ന് സൂക്ഷ്മ പരിശോധന നടത്തും