ncc
സ്വച്ച് ഭാരത് അവാർഡ് തൊടുപുഴ ന്യൂമാൻ കോളേജ് എൻ. സി. സി യൂണിറ്റ്

തൊടുപുഴ- പ്രധാന മന്ത്രിയുടെ സ്വച്ച് ഭാരത് സമ്മർ ഇന്റ്ൺഷിപ്പിന്റെ ഭാഗമായി വിവിധ കർമ്മപരിപാടികൾ വിജയകരമായി നടപ്പാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് എൻ. സി. സി യൂണിറ്റ് , കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അവാർഡ് നേടി. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും എൻ. വൈ. കെ ജില്ലാ ഓഫീസർ കെ. ഹരിലാൽ ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫിന് കൈമാറി. ശുചിത്വ ഭാരതം എന്ന ലക്ഷ്യത്തെ മുൻനിർത്തി ശുചീകരണപ്രവർത്തനങ്ങൾ, ശുചിത്വ ബോധവൽക്കരണ റാലി, സെമിനാറുകൾ, ജൈവ ക്യഷിത്തൊട്ട നിർമ്മാണം പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം വില്ലേജ് അഡോപ്ഷൻ പ്രോഗ്രാം പൊതുജന പങ്കാളിത്തോടെ നടപ്പാക്കിയ സ്വച്ചതാ സോൺ പദ്ധതി, കുടിവെള്ള സ്രോതസുകളുടെ ശുചീകരണം, കംബോസ്റ്റ് പിറ്റ് നിർമ്മാണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ ഏകീകരണമാണ് കോളേജിനെ അവാർഡിന് അർഹമാക്കിയത്. പദ്ധതികളുടെ കാര്യഷമായ നിർവ്വഹണമാണ് കേഡറ്റുകളുടെ നേതൃതത്തിൽ നടപ്പാക്കിയത് പ്രവർത്തനങ്ങൾക്ക് സീനിയർ അണ്ടർ ഓഫീസർ ആൽബിൻ ബെന്നി അണ്ടർ ഓഫീസർമാരായ എബിൻ ജോഷി , ലിൻസി മാത്യൂ, നവീൻ വിൻസന്റ്, ബ്രസ്‌നി സാജു എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കെ. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി എൻ. സി. സി മുൻ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം. ഡി. ചാക്കോ , കോളേജ് വൈസ്. പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, കോളേജ് ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ , എൻ. സി. സി ഓഫീസർ ലഫ്. പ്രജീഷ് സി. മാത്യു എന്നിവർ പ്രസംഗിച്ചു. അവാർഡ് കരസ്ത മാക്കിയ എൻ. സി. സി യൂണിറ്റിനെ 18 കേരളാ ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ കേണൽ വിരേന്ദ്രർ ദത്ത്‌വാലിയ , അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ലഫ്. കേണൽ ലാൻസ് റോഡ്രിഗ്‌സ് എന്നിവർ അഭിനന്ദിച്ചു.