ചെറുതോണി : നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ്‌ബോർഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും രാജീവ് യൂത്ത് ഫൗണ്ടേഷനും സംയുക്തമായി വനിതകൾക്കും യുവാക്കൾക്കും തൊഴിൽ പരിശീലനം നൽകുന്നു. ആറുതരംകേക്ക് നിർമ്മാണത്തിലും നാടൻ പഴവർഗ്ഗ സംസ്‌കരണത്തിലുമാണ് പരിശീലനം. 5,6,7 തിയതികളിൽതോപ്രാംകുടി മിൽമ ആഡിറ്റോറിയത്തിലാണ് പരിപാടി. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ.എസ്.ഡി.ബി സർട്ടിഫിക്കറ്റ് നൽകും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശവും നൽകും. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 96055 98881, 9847530274 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.