ചെറുതോണി: ജില്ലാ വിമൻസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച്ച 35 വയസിനുമേൽ പ്രായമുള്ള വനിതകൾക്കായി കാൻസർ ബോധവത്ക്കരണ സെമിനാറും സ്തനാർബുദ പ്രാഥമിക പരിശോധനയും ഡോ. അമൃതയുടെനേതൃത്വത്തിൽ ചെറുതോണി വഞ്ചിക്കവല തേജസ്സ് ആഡിറ്റോറിയത്തിൽ നടത്തും. രാവിലെ 9.30 ന് രജിസ്‌ട്രേഷനും 10.30 ന് ക്യാമ്പും ആരംഭിക്കുന്നതാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും സൗജന്യ പരിശോധനകൾ നടത്തുന്നത്. താൽപ്പര്യമുള്ളവർ നാലാം തിയതി ഉച്ചക്ക് 12നു മുമ്പായി കൗസിലാഫീസായ തേജസ്സിൽ പേരു രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.